സിനിമകളെപ്പോലും വെല്ലുന്ന സംഭവവികാസങ്ങളാണ് ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നുരുന്ന നടി കനകയുടെ ജീവിതത്തില്‍ സംഭവിച്ചത്. കുഞ്ഞുന്നാളിലേ പിതാവ് ഉപേക്ഷിച്ചുപോയ കനകയെ വളര്‍ത്തിയത് നടികൂടിയായ അമ്മ ദേവികയായിരുന്നു. 2008ല്‍ അമ്മയുടെ മരണത്തോടെ സിനിമയില്‍ നിന്നും പിന്‍മാറിയ കനകയുടെ ജീവിതം ഇതോടെ അനാഥതത്വത്തിന്റെ വേദനയിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞുവെന്നും ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്നുമുള്‍പ്പെടെയുള്ള അവകാശവാദങ്ങളുമായി രംഗത്തെത്തിയ കനകയുടെ പിന്നീടുള്ള രൂപഭാവങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. തമിഴിലും മലയാളത്തിലുമായി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച കനകയുടെ അഭിനയജീവിതത്തിലൂടെ. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment