പ്രസവചിത്രീകരണ വിവാദത്തിലൂട പ്രശസ്തിനേടിയ കളിമണ്ണ് എന്ന ബ്ലസ്സി ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. റിലീസിനായി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് യുട്യൂബില്‍ ലഭ്യമായിരിക്കുന്നത്. രണ്ട് ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് രചിച്ചിരിക്കുന്ന മലയാളഗാനങ്ങള്‍ക്കൊപ്പം ഹിന്ദിഗാനങ്ങളും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment