തമിഴകത്തെ ഇളയദളപതി വിജയും മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് എവിടെയും. രണ്ടുപേരുടെയും ആരാധകര്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ്. ജില്ലയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പണംവാരിച്ചിത്രമാകുമെന്നകാര്യത്തില്‍ സംശയം വേണ്ട. വിജയുമൊത്തുള്ള ചിത്രത്തിന്റെ ജോലികള്‍ മെയില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആര്‍ബി ചൗധരി നിര്‍മ്മിയ്ക്കുന്ന ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 20 ദിവസങ്ങള്‍ ഒരുമിച്ച് നല്‍കിയിരിക്കുകയാണത്രേ.
Read Full Story
Read Full Story
No comments:
Post a Comment