ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന നടി മനീഷ കൊയ്‌രാള തിരിച്ചെത്തുന്നു. ഈയാഴ്ച തന്നെ അമേരിക്കയില്‍ നിന്നും മനീഷ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് 2012ലാണ് മനീഷ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്ക് പോയത്. ട്വിറ്ററിലൂടെയാണ് താന്‍ തിരിച്ചെത്തുന്ന കാര്യം മനീഷ അറിയിച്ചിരിക്കുന്നത്. രോഗം പൂര്‍ണമായും ഭേദപ്പെട്ടുവെന്നും വൈകാതെ സാധാരണജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്നുമാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment