പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. പ്രിയന് പനിബാധിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിങ് മൂന്ന് ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് പ്രിയനെ തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിങ് നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തെ ഒഴിവുകിട്ടിയ മോഹന്‍ലാല്‍ ഒരു ബ്രേക്ക് എടുക്കാനായി ചെന്നൈയിലെ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഗീതാഞ്ജലിയുടെ ചിത്രീകരണം നടക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment