സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഫിലിം ചേംബര്‍. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങുകളിലും താരനിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ഫിലിം ചേംബര്‍ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉത്തരം സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ചേംബറിന്റെ അറിയിപ്പ്.
Read Full Story
Read Full Story

No comments:
Post a Comment