മമ്മൂട്ടി അഗ്നിശമന സേനാനിയാകുന്നു

Monday, 1 September 2014

നവാഗത സംവിധായകര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ട് മമ്മൂട്ടി. കാര്യസ്ഥന്‍, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. സംവിധായകനോട് അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ഒരു അഗ്നി സമനസേനാനിയായാണത്രെ മമ്മൂട്ടി എത്തുന്നത്. ഒരു ആക്ഷന്‍ ത്രല്ലറായി ഒരുങ്ങുന്ന

Read Full Story

'നിരീശ്വരവാദിയായ' കമല്‍ ഹാസന്‍ മഠം സന്ദര്‍ശിച്ചത് വിവാദമാകുന്നു

തന്റെ സിനിമകളിലൂടെയും നിലപാടുകളിലൂടെയും പലപ്പോഴും നിരീശ്വരവാദത്തെ ഉയര്‍ത്തിപ്പിടിച്ച നടനാണ് കമല്‍ ഹാസന്‍. എന്നാല്‍ ആഗസ്റ്റ് 31 ന് ശേഷം കമല്‍ ആരാധകര്‍ക്ക് ഒരു സംശയം. കമല്‍ ഹാസന്‍ നിരീശ്വരവാദിയോ അതോ തികഞ്ഞ ഈശ്വര വിശ്വാസിയോ. സംശയത്തിന് കാരണം മറ്റൊന്നുമല്ല വനമാമലൈ മഠത്തില്‍ കമല്‍ ഹാസന്‍ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് 31 നാണ് മഠത്തില്‍ കമല്‍ ഹാസന്‍

Read Full Story

മമ്മൂട്ടി വല്യേട്ടനെ പോലെ, മോഹന്‍ലാലോ?? ജയറാം പറയുന്നു

മുന്നില്‍ വച്ചു നീട്ടിയിട്ട് പലപ്രാവശ്യം സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ജയറാമിന്റെ കൈയ്യില്‍ നിന്ന് വിട്ടുപോയി. മികച്ച നടനെന്നതിലുപരി തങ്ങളിലൊരാളായാണ് കുടുംബ പ്രേക്ഷകര്‍ ജയറാമിനെ കാണുന്നത്. പലപ്രാവശ്യം പറഞ്ഞ് വഞ്ചിക്കപ്പെട്ടതില്‍ അല്പസ്വല്പമൊക്കെ വേദനയുണ്ടെങ്കിലും തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ജയറാം കാണുന്നത് നടന്റെ ബന്ധങ്ങളാണ്. അവാര്‍ഡുകളൊന്നും കിട്ടയില്ലെങ്കിലും ലോകത്തിലെ മികച്ച നടന്മാരുമായി ചങ്ങാത്തം വയ്ക്കാന്‍ കഴിഞ്ഞതില്‍

Read Full Story

ഈ നില്‍ക്കുന്നത് പ്രണവ് മോഹന്‍ലാല്‍ അല്ലേ

ദുല്‍ഖര്‍ സല്‍മാനെ പോലെ പ്രണവ് മോഹന്‍ലാലും അച്ഛന്റെ വഴി പിന്തുടര്‍ന്ന് മികച്ച നടനാവുമെന്നാണ് ആരാധകര്‍ കരുതിയത്. ഇപ്പോഴും കണക്കു കൂട്ടലുകള്‍ തെറ്റിയെന്നല്ല. എന്നും വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയിലേക്കുള്ള തന്റെ വരവിലും ഒരു വ്യത്യസ്തത താരപുത്രന്‍ നോക്കിവച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കട്ടുക്കാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് വെള്ളിത്തിരയിലെത്തിയത്. വലുതായപ്പോള്‍ പലഭാഗത്തുനിന്നും കേട്ടു, പ്രണവ് സിനിമയിലേക്ക്

Read Full Story

വരിക്കാശ്ശേരി മന മുസ്ലീം തറവാടായി!

വരിക്കാശ്ശേരി മന മലയാള സിനിമയുടെ ഒരു ഭാഗം തന്നെയായി മാറിയോ. മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളുടെ മുഖ്യ ആകര്‍ഷണമാണ് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന. ദേവാസുരം, ആറാം തമ്പുരാന്‍, നരസിഹം, മാടമ്പി ഒടുവില്‍ ഫ്രോഡും മോഹന്‍ ലാല്‍ വരിക്കാശ്ശേരി മനയുടെ ഉമ്മറക്കോലായിലിരുന്നു. നാലുകെട്ടും നടമുറ്റവും അകത്തളവും നീളമുള്ള ഉമ്മറക്കോലായും വലിയ മുറ്റവും..കാഴ്ചയില്‍ ഒരു ഹിന്ദു തറവാടിന് ഇണങ്ങുന്ന മന.

Read Full Story

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു, കാണൂ

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിലെ നായിക നികിത തുക്രാള്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു. നികിതയുടെ തട്ടകമായ തമിഴ് , തെലുങ്ക്, കന്നട സിനിമകളില്‍ ഏടുത്ത കാലത്ത് ഇവര്‍ സജീവമല്ലായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി തെലുങ്കില്‍ സജീവമാകുന്നത്. നടനും നിര്‍മാതാവുമായ രവിബാബുവിന്റെ ചിത്രമായ അവുനു 2 ലാണ്

Read Full Story

മമ്മൂട്ടി ഹെഡ്മാസ്റ്ററാണെങ്കില്‍ മോഹന്‍ലാല്‍ വികൃതികുട്ടി: റായി ലക്ഷ്മി

വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെന്നിന്ത്യന്‍ താരം റായി ലക്ഷ്മി അഭിനയിച്ച മലയാള സിനിമകളെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ്. അധികമാര്‍ക്കും ലഭിക്കാത്ത അവസരമാണിത്. മോഹന്‍ലാലിനും മമ്മൂട്ടിയക്കുമൊപ്പം നാലും അഞ്ചും ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തന്നെ ഒരുനടിയായി പരിഗണിച്ചതുപോലും മലയാള സിനിമയാണെന്ന് അടുത്തിടെ അരു അഭിമുഖത്തിലും റായി ലക്ഷ്മി എന്ന ലക്ഷ്മി റായി പറഞ്ഞിരുന്നു. മലയാളത്തെ അത്രയേറെ പ്രണയിക്കുന്ന

Read Full Story
 

Most Reading


Stats

Search This Blog