Showing posts with label January 18. Show all posts
Showing posts with label January 18. Show all posts

സുചിത്ര സെന്‍ - ബംഗാളിയിലെ സുവര്‍ണതാരം

Saturday, 18 January 2014

ബംഗാളി ചലച്ചിത്രലോകത്തെ സുവര്‍ണ നക്ഷത്രമായിരുന്നു സുചിത്ര സെന്‍. 1952ല്‍ ശേഷ് കോത്തി എന്ന ബംഗാളിചിത്രത്തിലൂടെ ചലച്ചിത്രജീവിതം തുടങ്ങിയ സുചിത്ര പിന്നീട് ഇരുപത് വര്‍ഷത്തോളം ബംഗാളിചലച്ചിത്രലോകത്ത് തിളങ്ങിനില്‍ക്കുകയായിരുന്നു. ഹിന്ദിയിലും സാന്നിധ്യമറിയിച്ച സുചിത്ര ചലച്ചിത്രലോകം മൊത്തം ആദരിക്കുന്ന വ്യക്തികളില്‍ ഒരാളാണ്. ബംഗാളി ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഉത്തം-സുചിത്ര കാലഘട്ടമായിരുന്നു. സുചിത്രയും നടന്‍ ഉത്തം കുമാറും വേഷമിട്ട ചിത്രങ്ങള്‍ ബംഗാളിയിലെ വന്‍ ഹിറ്റുകളായിരുന്നു.

Read Full Story

ദിലീപ് നായകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു!

2013 ദിലീപ് പ്രേക്ഷകരെ സംബന്ധിച്ച് നല്ലൊരു വിരുന്നിന്റെ വര്‍ഷമായിരുന്നു. വര്‍ഷാദ്യം മുതല്‍ അവസാനംവരെ ഇറങ്ങിയ പല ദിലീപ് ചിത്രങ്ങളും രസകരവും വന്‍വിജയം നേടിയവയുമായിരുന്നു. ദിലീപിന്റെ 2014 ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാകുമെന്നാണ് സൂചന. ആരിലും ആകാംഷയുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും റോളുകളുമാണ് 2014ലും ദിലീപിന് ലഭിച്ചിരിക്കുന്നത്. കൂനനായും പെണ്ണത്തമുള്ള ആണായും മുറിച്ചുണ്ടുള്ള നായകനായുമെല്ലാമഭിനയിച്ച ദിലീപ് 2014ല്‍ ആദ്യമെത്തുക സര്‍ക്കസിലെ റിങ് മാസ്റ്ററുടെ

Read Full Story

രസത്തില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍'

ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമായ രസത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായിത്തന്നെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സംവിധായകന്‍ രാജീവ് നാഥ്. ചിത്രത്തിന്റെ ദോഹയിലെ ചിത്രീകരണം അവസാനിച്ചുവെന്നും രാജീവ്‌നാഥ് പറഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ താരമായിത്തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ശക്തമായൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിയ്ക്കുകയും ഇതിന്റെ പാചകച്ചുമതലയ്ക്കായി നാട്ടില്‍ നിന്നും പാചക്കാരനെയും

Read Full Story

ജയറാമിനെ കണ്ടാലറിയില്ല!

ഷാജി എന്‍ കരുണ്‍ ഒരുക്കിയിരിക്കുന്ന സ്വപാനമെന്ന ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ആദ്യനോട്ടത്തില്‍ മനസിലാകാത്ത വിധത്തില്‍ രൂപമാറ്റംവരുത്തിയാണ് ജയറാം ചിത്രത്തിന്റെ ചിലഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കുഷ്ടരോഗിയ്ക്ക് സമാനനായി മാറ്റിയിരിക്കുന്ന ജയറാമിന്റെ ചിത്രം കണ്ടാല്‍ അത് ജയറാമാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. ചിത്രം സോഷ്യല്‍മീഡിയകളില്‍ വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്. ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ജയറാമിന്റെ

Read Full Story

രേഖയും ജയയും കൈകൊടുത്തു, കെട്ടിപ്പിടിച്ചു !

ബോളിവുഡിന് എന്നും ഏറെ താല്‍പര്യമുള്ള വിഷയമാണ്, വ്യക്തികളാണ് അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, രേഖ എന്നിവര്‍. വെള്ളിത്തിരയില്‍ തിളങ്ങിനിന്നകാലത്ത് ഉണ്ടായ ഒരു ബന്ധംതന്നെയാണ് ഈ മൂന്നു താരങ്ങളെയും ഇന്നും ഗോസിപ്പുകാര്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നത്. സിനിമാതുല്യമായ ഒരു ത്രികോണ പ്രണയകഥയാണ് ബച്ചന്‍-ജയ-രേഖ എന്നിവരെ ബന്ധപ്പെടുത്തി എന്നും ബോളിവുഡിന് പറയാനുള്ളത്. രേഖയെ ഒരു പ്രണയദുരന്തക്കഥയിലെ നായികയായ ദുഖപുത്രിയെന്ന രീതിയിലാണ് എന്നും എല്ലാവരും

Read Full Story

ജീത്തു ജോസഫിന്റെ അടുത്ത നായകന്‍ ദിലീപ്?

ഇപ്പോള്‍ മലയാളത്തിലെ സ്റ്റാര്‍ സംവിധായകനാണ് ജിത്തു ജോസഫ്. 2013ല്‍ മെമ്മറീസ്, ദൃശ്യം എന്നീ രണ്ട് മെഗാഹിറ്റുകളാണ് ജീത്തു ജോസഫിന്റെ ക്രാഫ്റ്റില്‍ പിറന്നത്. രണ്ടു ചിത്രങ്ങളും തീര്‍ത്തും വ്യത്യസ്തങ്ങളും വലിയൊരുവിഭാഗം പ്രേക്ഷകരെ ഏറെ സംതൃപ്തരാക്കുകയും ചെയ്ത ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ ദൃശ്യത്തിന്റെ വിജയാരവങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നാനാഭാഗത്തുനിന്നും പ്രശംസകള്‍ സ്വന്തമാക്കിക്കൊണ്ട് ദൃശ്യം മുന്നേറുകയാണ്. ഇതിനിടെ ജിത്തു ജോസഫ് ഒരുക്കുന്ന

Read Full Story

നേട്ടങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവ്: സണ്ണിലിയോണ്‍

മുംബൈ: ഏത് പുരുഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇവിടെ കഥ തിരിച്ചാണ്. സണ്ണി ലിയോണ്‍ എന്ന സ്ത്രീയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു പുരുഷനുണ്ട്. ആരാണെന്നോ, സണ്ണി ലിയോണിന്റെ ഭര്‍ത്താവായ ഡാനിയല്‍ വെബര്‍. ഭര്‍ത്താവിന്റെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഈ നേട്ടങ്ങളിലൊന്നും എത്തില്ലായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ തന്നെ പറയുന്നത്.

Read Full Story
 

Most Reading


Stats

Search This Blog